തൃശൂർ: ഇല്ലാത്ത സമ്പർക്കത്തിന്റെ പേരിൽ തന്നെ ക്വാറന്റൈനിലാക്കിയത് തടങ്കലിലാക്കിയതിന് തുല്യമാണെന്നും തനിക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തിന് നിയമപരമായ നടപടികൾ മെഡിക്കൽ ബോർഡിനെതിരെ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ മനുഷ്യാവകാശ കമ്മിഷനിൽ ഹർജി നൽകി. തനിക്കും മന്ത്രി എ.സി. മൊയ്തീനും രണ്ട് നീതിയാണ് ബോർഡ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.