തൃശൂർ: ഗാന്ധിനഗർ, പെരിങ്ങാവ്, കിഴക്കുംപാട്ടുകര, ഡിവിഷനിലെ വലിയതോടുകൾ വൃത്തിയാക്കൽ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവിഷനിലെ കൗൺസിലർമാരായ അഡ്വ.സുബി ബാബു, പ്രസീജ ഗോപകുമാർ, ഗീത.ബി എന്നീ വനിതാ കൗൺസിലർമാർ കോർപറേഷൻ ഓഫീസിൽ രാവിലെ 10മുതൽ രണ്ടുവരെ കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തി.
പ്രതിപക്ഷ ഉപനേതാവ് സി.ബി. ഗീത അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പ്രതിഷേധ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു. ജൂണിൽ മഴ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സർവെ നടത്തി തോട് കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്നും, വെള്ളം ഒഴുക്കിന് തടസമായി നിൽക്കുന്ന ചെറിയ കലുങ്കുകൾ പൊളിച്ച് ഉയർത്തി പണിയുമെന്നും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നും രാജൻ.ജെ. പല്ലൻ പറഞ്ഞു. മുൻ എം.എൽ.എ എം.പി. വിൻസെന്റ്, മുൻ മേയർ ഐ.പി പോൾ, യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റേക്കാട്, കൗൺസിലർമാരായ എ. പ്രസാദ്, ടി.ആർ. സന്തോഷ്, പ്രിൻസി രാജു, വത്സല ബാബുരാജ്, കെ.വി. ബൈജു, ജോർജ് ചാണ്ടി, ജയ മുത്തിപീടിക, കരോളി ജ്യോഷ, റസിഡൻസി അസോസിയേഷൻ അയൽക്കൂട്ടം കുടുംബശ്രീ ഭാരവാഹികൾ എന്നിവർ അഭിവാദ്യം അർപ്പിക്കുവാൻ എത്തിയിരുന്നു.