തൃശൂർ: ബുധനാഴ്ച തുടങ്ങിയ കെ.എസ്.ആർ.ടി.സി സർവീസ് കോർപറേഷന് ജില്ലയിൽ വൻ നഷ്ടം. 95 സർവീസ് നടത്തിയ ബുധനാഴ്ച 2,59,157 രൂപയാണ് കളക്ഷൻ. ഒരു കിലോമീറ്ററിന് ശരാശരി ലഭിച്ചത് 16.41 രൂപയാണ്. 15,795 കിലോമീറ്ററാണ് ആദ്യദിനം ഓടിയത്. 10,567 പേർ യാത്ര ചെയ്തു. സാധാരണദിനങ്ങളിൽ ലഭിച്ചിരുന്നതിന്റെ നേർപകുതി തുകമാത്രമാണ് ലഭിച്ചത്. തൃശൂർ ഡിപ്പോയിൽ മാത്രം സർവീസ് നടത്തിയ ബസുകൾക്ക് ഒരു കിലോമീറ്റർ ഓടിയത് വഴി ശരാശരി ലഭിച്ച വരുമാനം 20.16 രൂപയാണ്. കഴിഞ്ഞ ജനുവരിയിൽ സർവീസ് നടത്തിയ ബസുകളിൽനിന്ന് ഒരു കിലോ മീറ്റർ ഓടിയപ്പോൾ ലഭിച്ചത് 40 രൂപയായിരുന്നു.

ഒരു കിലോമീറ്റർ ഓടിയതിന് ജില്ലയിൽ ശരാശരി ലഭിച്ചത് 16.41 രൂപ മാത്രമാണ്. തൃശൂർ ഡിപ്പോയുടേതാണ് (20.16 രൂപ) ഉയർന്ന ശരാശരി. എറണാകുളം റീജ്യണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയുമാണിത്. ഓഫീസ് സമയമായ രാവിലെയും തിരിച്ച് വൈകീട്ടും ബസുകളിൽ തിരക്ക് അനുഭവപ്പെട്ടു. രാവിലെ ഏഴൂ മുതൽ 11 വരെയുള്ള ആദ്യഘട്ട സർവ്വീസിൽ ഭൂരിഭാഗം ബസുകളിലും യാത്രക്കാർ‌ സർക്കാർ ജീവനക്കാരായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നിന് പുനരാരംഭിച്ച സർവീസ് രാത്രി ഏഴ് വരെയുണ്ടായി. വൈകീട്ട് അഞ്ചോടെ ബസുകളിൽ വീണ്ടും തിരക്കായി. നേരത്തേ ബസിൽ യാത്ര ചെയ്തതിന്റെ നേർ പകുതിപേർ മാത്രമേ ഇപ്പോൾ ബസിൽ കയറാൻ പാടുള്ളൂ എന്നതിനാലാണ് വരുമാനം കുത്തനെ ഇടിഞ്ഞത്. ഡീലക്‌സ്, സൂപ്പർഫാസ്റ്റ്, ഇന്റര്‍‌സ്റ്റേറ്റ് ബസുകളടക്കം ദീർഘദൂര സർവീസുകൾ നടത്താനാകാത്തതും കെഎസ്ആർടിസി വരുമാനത്തിൽ വൻ ഇടിവുണ്ടാക്കി.

സർവീസുകൾ


തൃശൂർ ഡിപ്പോ 17
പുതുക്കാട്, മാള, കൊടുങ്ങല്ലൂർ 10
ചാലക്കുടി 18
ഗുരുവായൂർ 12
ഇരിങ്ങാലക്കുട 12

............

കിലോമീറ്ററിന് ലഭിച്ചത്

തൃശൂർ ഡിപ്പോയിലെ

ശരാശരി വരുമാനം 20.16

ജനുവരിയിൽ ലഭിച്ചത് 40 രൂപ

..................

ജില്ലയിലെ ശരാശരി 16.41 രൂപ

......................

എറണാകുളം റീജണിലെ രണ്ടാമത്തെ വലിയ തുക 20.16

മൂന്നാർ ഡിപ്പോ ഒന്നാം സ്ഥാനത്ത്. തുക 20.33