തൃശൂർ: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിരീക്ഷണത്തിലുള്ളത് 8,334 പേരായി. മേയ് 17 ന് അബുദാബിയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (31), വേലുപ്പാടം സ്വദേശി (55), മാള സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ മേഖലയിലുളള 384 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 353 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 177 പേർക്ക് കൗൺസലിംഗ് നൽകി.

ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1591 പേരെയും മത്സ്യച്ചന്തയിൽ 1071 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 111 പേരെയും സ്‌ക്രീൻ ചെയ്തു. സീറോ പ്രിവിലെൻസ് സർവേയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം ആകെ 400 പേരുടെ രക്തസാമ്പിളുകൾ ആന്റി ബോഡി ടെസ്റ്റിന് അയച്ചു. ജില്ലയിൽ നിന്നും ഝാർഖണ്ഡിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ മൈഗ്രന്റ് സ്ക്രീനിംഗ് ടീമിന്റെ നേതൃത്വത്തിൽ സ്‌ക്രീൻ ചെയ്തു. ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ വരുന്ന യാത്രക്കാരെ രജിസ്റ്റർ ചെയ്തു സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളിൽ നിരീക്ഷണ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ മോക്ഡ്രിൽ നടത്തി.

നിരീക്ഷണത്തിൽ

വീടുകളിൽ 8,293 പേർ

ആശുപത്രികളിൽ 41 പേർ

ആകെ 8334 പേർ

ഇന്നലെ

ആശുപത്രിയിൽ 12 പേർ

വിട്ടത് 3 പേർ

അയച്ച സാമ്പിൾ 69

ഇതു വരെ 1706 സാമ്പിൾ

ഫലം ലഭിക്കാനുള്ളത് 112 എണ്ണം