തൃശൂർ: ജില്ലയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായിട്ടുള്ള മൂന്നാമത്തെ സ്‌പെഷൽ ട്രെയിനും പുറപ്പെട്ടു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 841 തൊഴിലാളികളുമായാണ് ജാർഖണ്ഡിലേക്കുള്ള ട്രെയിൻ പുറപ്പെട്ടത്. 60 പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള അന്യ സംസ്ഥാന തൊഴിലാളികളെ സ്‌ക്രീനിംഗ് നടത്തി. കെ.എസ്.ആർ.ടി.സി ബസിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും നൽകിയാണ് യാത്രയാക്കിയത്.