strike
കേരള കർഷക സംഘത്തിന്റെ ജില്ലാതല പ്രക്ഷോഭം ചാലക്കുടിയിൽ പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി കൊവിഡിനേക്കാൾ ഭീകരമാണെന്ന് കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.കെ. ഡേവിസ്. കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം ആരംഭിച്ച പ്രക്ഷോഭത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചാലക്കുടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ മറവിലാണ് കോർപറേറ്റ് കൊള്ള സർക്കാർ നടപ്പാക്കുന്നത്. ലക്ഷം കോടിയുടെ പാക്കേജുണ്ടെന്ന് പറയുന്ന ഇവർ കാർഷിക മേഖലയെ നോക്കുകുത്തിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ അഡ്വ. ജോജി അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, സംഘം ഏരിയാ സെക്രട്ടറി ടി.പി. ജോണി, പി.പി. പോൾ തുടങ്ങിയവർ സംസാരിച്ചു.