ചാലക്കുടി: ചാലക്കുടിയിൽ നിന്നും 124 അതിഥി തൊഴിലാളികളെ യാത്രയാക്കി. അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവരെ തൃശൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയത്. ജർഖണ്ഡിലുള്ളവരാണ് ആരോഗ്യ പ്രോട്ടേക്കോൾ പാലിച്ച് യാത്ര തിരിച്ചത്. ഇതിൽ ചാലക്കുടി നഗരസഭ പരിധിയിൽ നിന്നുള്ള 70 പേർ ഉൾപ്പെടും. ബാക്കിയുള്ളവർ മാള, കോടശേരി, പരിയാരം, കൊരട്ടി പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്നവരാണ്. ചാലക്കുടി എസ്.ഐ എം.എസ്. ഷാജന്റെ നേതൃത്വത്തിലാണ് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പൊലീസും ഉദ്യോഗസ്ഥരും നൽകിയ സേവനങ്ങൾക്ക് കൈവീശി നന്ദി പറഞ്ഞായിരുന്നു അതിഥി തൊഴിലാളികളുടെ മടക്കം.