പുതുക്കാട്: അബുദാബിയിൽ നിന്നും 17ന് നാട്ടിലെത്തി തേജസ് എൻജിനിയറിംഗ് കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വേലൂപ്പാടം പൗണ്ട് സ്വദേശിക്കും, പുതുക്കാട് രണ്ടാംകല്ല് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.