ഏങ്ങണ്ടിയൂർ: കനോലി കനാലിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ പരമ്പരാഗത തൊഴിലാളികൾക്ക് അനുമതി നൽകുമെന്ന് ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. മണപ്പാട്, ചേറ്റുവ, പോളക്കൻ പ്രദേശങ്ങളിൽ പടവുകമ്മിറ്റികൾ രൂപീകരിക്കും. മണൽ എടുക്കില്ലെന്ന് ഉറപ്പുവരുത്തി കാർഷിക മേഖലയ്ക്ക് ഗുണകരമാവുന്ന തരത്തിലാണ് നടപടിയുണ്ടാവുക. പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. വാടാനപ്പിള്ളി എസ്.എച്ച്.ഒ ബിജോയ്, സഹകരണബാങ്ക് പ്രസിഡന്റ് എം.എ ഹാരിസ് ബാബു, സുനിൽ കാര്യാട്ട്, സെക്രട്ടറി വി.എ ഉണ്ണിക്കൃഷ്ണൻ, ബീന ശശാങ്കൻ എന്നിവർ സംസാരിച്ചു...