തൃപ്രയാർ : നാട്ടിക , തളിക്കുളം പഞ്ചായത്തുകളുടെ പരിധിയിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സംസ്ഥാനക്കാരായ 53 അതിഥി തൊഴിലാളികൾ നാട്ടിലേക്കു തിരിച്ചു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു, വലപ്പാട് പൊലീസ് എസ്.എച്ച്.ഒ സുമേഷ് .കെ, പൊലീസ് സ്റ്റേഷൻ പി.ആർ.ഒ അസീസ് എം .കെ എന്നിവർ ചേർന്നാണ് തൊഴിലാളികളെ യാത്രയാക്കിയത്. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് നാട്ടിക ട്രിക്കോട്ട് മിൽ പരിസരത്തു നിന്ന് പുറപ്പെട്ട തൊഴിലാളികളിൽ 6 ഓളം പേർ കഴിഞ്ഞ ആഴ്ച ലേബർ ക്യാമ്പിൽ നിന്നും അർദ്ധരാത്രിയോടെ നാട്ടിലേക്കു കാൽനടയായി ഒളിച്ചുപോകാൻ ശ്രമിച്ചിരുന്നു. പട്രോളിംഗിനിടെ വാടാനപ്പള്ളി പൊലീസ് ഇവരെ പിടികൂടി വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു..