trade-union-nilpu-samaram
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ നിൽപ്പു സമരം എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ, പൊതുമേഖല വിൽക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം പോസ്റ്റ് ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ടി. പി രഘുനാഥ് സമരം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് കെ. പി ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.ആർ കുട്ടൻ, വിനീത മോഹൻദാസ്, എ. കെ ശ്യാമള, ജോസഫ് എന്നിവർ പങ്കെടുത്തു..