മാള: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഓട്ടോ ഡ്രൈവറായ അജയൻ തനിയെ പദ്ധതി തയ്യാറാക്കി. ഒരു ആരോഗ്യവിദഗ്ദ്ധന്റെയും ഉപദേശം തേടാതെ. പോകേണ്ട സ്ഥലം പറഞ്ഞ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകിയ ശേഷം ഓട്ടോയിൽ കയറിയാൽ പിന്നെ അജയനെ തൊടാൻ പോലും കഴിയില്ല. യാത്രക്കാർ ഇരിക്കുന്ന ഇടവും അജയനും ഇടയിൽ നല്ല ഗ്ലാസ്സ് പേപ്പർ കൊണ്ട് മറിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് മഴക്കാലത്ത് പണം നൽകാനുള്ള സജ്ജീകരണവും ഈ സുരക്ഷാ കവചത്തിലുണ്ട്. കൂടാതെ യാത്രക്കാർ ഇരിക്കുന്ന ഇടത്തിന് വശത്തായി വെള്ള പേപ്പറിൽ അച്ചടിച്ച കൊവിഡ് 19 ബോധവത്കരണവും കാണാം. മാസ്ക്കും സാനിറ്റൈസറും ഉപയോഗം ശീലമാക്കാനുള്ള ഉപദേശമാണ് പതിച്ചിരിക്കുന്നത്.