തൃശൂർ : തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്കെതിരായി ഭേദഗതിപ്പെടുത്തുന്നതുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ഏജീസ് ഓഫീന് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടി എ.ഐ.ടി.യു.സി നേതാവ് കെ.പി അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിക്കൃഷ്ണൻ, ഷാഹുൽ ഹമീദ് (എസ്.ടി.യു), എ.എസ് രാധാകൃഷ്ണൻ (എച്ച്.എം.കെ.പി), ഒ.കെ വത്സലൻ (എ.ഐ.ടി.യു.സി) എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതാവ് സുന്ദരൻ കുന്നത്തുള്ളി താണിക്കുടം പോസ്റ്റാഫീന് മുമ്പിലെ സമരത്തിലും പങ്കെടുത്തു..