pond
നടവരമ്പ് അണ്ടാണി കുളത്തിന്റെ നവീകരണം ആരംഭിച്ചപ്പോൾ

വെള്ളാങ്കല്ലൂർ : വേളുക്കര പഞ്ചായത്തിലെ നടവരമ്പ് അണ്ടാണിക്കുളത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. കാട് പിടിച്ചും, വൃത്തിഹീനമായി കിടന്ന കുളം വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. കുളത്തിലെ ചെളി കോരി ആഴം കൂട്ടി വൃത്തിയാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കുളത്തിന്റെ രണ്ട് വശവും കരിങ്കല്ല് കെട്ടി സംരക്ഷിക്കും. നടവരമ്പ് പ്രദേശത്തെ പ്രധാന ശുദ്ധ ജല സ്രോതസാണ് അണ്ടാണി കുളം...