വെള്ളാങ്ങല്ലുർ :കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്കല്ലൂർ കൃഷിഭവന് മുമ്പിൽ കർഷക സമരം നടത്തി. സമരം ഡി.സി.സി മെമ്പർ ധർമ്മജൻ വില്ലാടത്ത് ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ബി. അന്നാസ് അദ്ധ്യക്ഷനായി. ഹമീദ് ടി. കെ, വേലാവു, ഒ.ആർ ലോറൻസ് തുടങ്ങിയവർ സംസാരിച്ചു..