തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ജില്ലയിൽ ഇതുവരെ 5,986 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ മാത്രം സിറ്റി പൊലീസിന് കീഴിൽ 54 ഉം റൂറൽ പൊലീസിന് കീഴിൽ 25 ഉം കേസുകളാണെടുത്തത്. വിവിധ കേസുകളിലായി ജില്ലയിൽ ഇതുവരെ 23,177 പേർ അറസ്റ്റിലായി. ഇന്നലെ റൂറൽ പൊലീസിന് കീഴിൽ 223 പേരും സിറ്റി പൊലീസ് പരിധിയിൽ 15 പേരും അറസ്റ്റിലായി. ഇന്നലെ ജില്ലയിൽ 13 വാഹനം പിടിച്ചെടുത്തു. 23 വാഹനം വിട്ടുകൊടുത്തു. ഇതുവരെ ജില്ലയിൽ മൊത്തം 12,834 വാഹനം പിടിച്ചെടുത്തിട്ടുണ്ട്. 9,383 വാഹനം ഇതുവരെ വിട്ടുകൊടുത്തു. ജില്ലയിൽ ഇതുവരെ 85 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു...