ചാലക്കുടി: 64 അന്യ സംസ്ഥാനതൊഴിലാളികൾ കൂടി നഗരത്തിൽ നിന്നും മടങ്ങുന്നതിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ബംഗാൾ, േഉത്തരാഗണ്ഡ് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാണ് ഇവർ ഒരുങ്ങുന്നത്. ടൗൺ ഹാളിലായിരുന്നു തൊഴിലാളികളുടെ സ്ക്രീനിംഗ്. ആരോഗ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജയും സംഘവും നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ്. ആകാശ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ചയായിരിക്കും ഇവരുടെ മടക്കയാത്ര. 124 അന്യ സംസ്ഥാന തൊഴിലാളികൾ വ്യാഴാഴ്ച ചാലക്കുടിയിൽ നിന്നും നാട്ടിലേക്ക് പോയിരുന്നു.