കൊടുങ്ങല്ലൂർ: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുകയും കൊവിഡിൻ്റെ മറവിൽ തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറിൽ നിന്നും 12 മണിക്കൂർ മാറ്റി നിശ്ചയിക്കുകയും ചെയ്ത കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.വി. അജിത്തിന്റെ അദ്ധ്യക്ഷതയിൽ എൽ.ഐ.സി എ.ഒ.ഐ സോണൽ കമ്മിറ്റി അംഗം എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.പി. ശശികല, കെ.വൈ. അസീസ്, എം.കെ. ജിനദാസ് തുടങ്ങിയവർ സംസാരിച്ചു.