തൃശൂർ: ഇന്നലെ ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് കേസുകളില്ല . കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആശുപത്രികളിലുള്ള 43 പേരുൾപ്പെടെ 8155 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ആറ് പേർ ആശുപത്രി വിട്ടു. എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ പല സ്ഥലങ്ങളിലായി ഇറക്കി വിട്ടതായി കണ്ടത്തിയ 103 പേരെ വീടുകളിലും മൂന്ന് പേരെ കോവിഡ് കെയർ സെൻ്ററിലും നിരീക്ഷണത്തിലാക്കി. ഡൽഹിയിൽ നിന്നും വന്ന 117 ട്രെയിൻ യാത്രക്കാരെ രജിസ്റ്റർ ചെയ്ത് സ്‌ക്രീനിംഗ് നടത്തി നിരീക്ഷണത്തിലാക്കി. ഇന്നലെ 64 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ 1770 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1635 സാമ്പിളുകളുടെ ഫലം വന്നു. 135 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 418 ആളുകളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 412 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചത്.