തൃശൂർ: 26ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണം ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ 1,00,090 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പരീക്ഷയ്ത്തെത്തുന്നത് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ അതാത് ജില്ലകളിൽ നടത്തി. ജില്ലയിൽ പട്ടികവർഗ മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വേണ്ട സഹായങ്ങൾക്കായി ജില്ലാ ട്രൈബൽ ഓഫീസറെ ചുമതലപ്പെടുത്തി. പരീക്ഷ എഴുതുന്ന കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനർ സ്‌കൂളിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കും.