mask-vitharanm
ഗ്രാമ ദീപം വായന ശാലയുടെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണം കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്ത് നിർവഹിക്കുന്നു.

കയ്പമംഗലം: ഗ്രാമദീപം വായനശാലയുടെ നേതൃത്വത്തിൽ വനിതാ വേദി പ്രവർത്തകർ നിർമ്മിക്കുന്ന മാസ്‌കുകൾ യാത്രക്കാർക്ക് വിതരണം ചെയ്തു. ബോർഡ് പരിസരത്ത് നടന്ന വിതരണം കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്ത് നിർവഹിച്ചു. വായനശാല പ്രസിഡന്റ് സി.ജെ. പോൾസൺ, സെക്രട്ടറി ദേവി പ്രസാദ്, മുഹമ്മദ് ഇബ്രാഹിം, ഡോ. സുന്ദരൻ, വിജയ ബാബു, രാജമണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.