പുതുക്കാട്: സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ജനകീയ ഹോട്ടൽ സ്ഥാപിക്കാൻ സർക്കാർ കൈകൊണ്ട തീരുമാനം പുതുക്കാട് പ്രാവർത്തികമായില്ല. 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടൽ മിക്ക പഞ്ചായത്തുകളിലും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. സമീപ പഞ്ചായത്തായ പറപ്പൂക്കരയിൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കാന്റീൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലാക്കി മാറ്റി. ജനകീയ ഹോട്ടൽ ആരംഭിച്ചിരുന്നെങ്കിൽ പുതുക്കാട് ടൗണിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ, പീടിക തൊഴിലാളികൾ തുടങ്ങിയവർക്ക് എറെ ഉപകാരപ്പെടുമായിരുന്നു. പുതുക്കാട് പഞ്ചായത്ത് ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന കാന്റീൻ പൂട്ടിയിട്ടിരിക്കുകയാണ്.