തൃശൂർ: 'ജലപ്രയാണം' പദ്ധതിയുടെ ഭാഗമായി മണലി, കുറുമാലി പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് ഉടൻ പുന:സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് 'ജലപ്രയാണം' പദ്ധതി നടപ്പിലാക്കുന്നത്. തിങ്കളാഴ്ച്ച രണ്ടു പുഴകളുടെയും സമീപ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവൃത്തികൾക്ക് അന്തിമ രൂപം നൽകും. മന്ത്രി സി. രവീന്ദ്രനാഥിന്റെയും ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.