ചാലക്കുടി: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ 49-ാം ചരമവാർഷികം ആചരിച്ചു. ചാലക്കുടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു വാലപ്പൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ പരിയാരം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. രഹിൻ കല്ലാട്ടിൻ, ജയ്ഫൻ മാനാടൻ, ലിജോ മുളങ്ങാടൻ, ഷാബു കൊളങ്ങര, അലക്‌സ് ജോൺ പുതുശ്ശേരി, കാട്ടാളൻ എന്നിവർ് നേതൃത്വം നൽകി.