ചാലക്കുടി: കാലിക്കറ്റ് സർവകലാശാല ചാലക്കുടിക്ക് അനുവദിച്ച ബി.എഡ് കോളേജ് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി. പോട്ടയിൽ കോളേജിനായി സ്ഥലം അനുവദിച്ചെങ്കിലും പ്രത്യേക സാഹചര്യത്തിൽ നിർമ്മാണം ആരംഭിക്കാനായിട്ടില്ല. ഇതേത്തുടർന്ന് ചാലക്കുടി സൗത്ത് ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരിക്കും താത്കാലികമായി കോളേജ് പ്രവർത്തിക്കുക. പഴയ നിർമ്മല കോളേജാണ് ഇതിന് ഉപയോഗിക്കുക. ഇംഗ്ലീഷ്, കൊമേഴ്‌സ്, നാച്വറൽ സയൻസ്, മാത്തമാറ്റിക്‌സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ 50 വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ. ആവശ്യമെങ്കിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് പിന്നീട് പരിഗണിക്കും.