പാവറട്ടി: പുവ്വത്തൂർ കടാന്തോട് റോഡിന് സമീപമുള്ള ആലിക്കൽ കുളത്തിന്റെ തകർന്ന മതിൽ പുനർനിർമ്മാണം തുടങ്ങി. പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്നുള്ള മതിൽ രണ്ടു വർഷം മുമ്പുള്ള കാലവർഷത്തിൽ തകരുകയായിരുന്നു. തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് 12 ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കാൻ പ്രളയം മൂലം സാധിച്ചില്ല. ഇപ്പോൾ ദ്രുതഗതിയിൽ മതിൽ പണി തുടങ്ങി. 15 ദിവസത്തിനുള്ളിൽ പ്രവൃത്തി തീർക്കാനാകുമെന്ന് സ്ഥലം സന്ദർശിച്ച മുരളി പെരുനെല്ലി എം.എൽ.എ അറിയിച്ചു.