പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. 2019- 20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. 61 വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത്. 1.61 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, ജയവാസുദേവൻ, പി.കെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.