വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമിലെ വെള്ളം കാർഷിക ആവശ്യങ്ങൾക്കായി തുറന്നുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡാമിൽ വെള്ളം ഉണ്ടായിട്ടും തുറന്നു കൊടുക്കാതെ സംഭരിച്ചു വയ്ക്കുന്നതു് വേനലിൽ കർഷകരെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. പത്താഴക്കുണ്ടിൽ നിന്ന് വരുന്ന മിണാലൂർ, പെരിങ്ങണ്ടൂർ, അവനൂർ വഴി പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോട് വറ്റിവരണ്ട് കിടക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതിനാൽ ഡാം ഉടൻ തുറന്നു വിടണമെന്ന് നഗരസഭാ പ്രതി പക്ഷ നേതാവ് കെ. അജിത്കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, മണ്ഡലം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.