rishi23
അടാട്ട് പാരിക്കാട് കോളനിയിൽ നമോ കിറ്റുകളുടെ വിതരണോത്ഘാടനം ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു നിർവഹിക്കുന്നു

തൃശൂർ: കൊവിഡ് തീർത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ സഹായപദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രമായൊതുങ്ങിയെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു. അടാട്ട് പാരിക്കാട് കോളനിയിൽ നമോ കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ, ഒ.ബി.സി.മോർച്ച ജില്ലാ ഭാരവാഹി പി.വി. രാജേഷ്, വടക്കാഞ്ചേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജീഷ്, ബി.ജെ.പി. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് വിബിൻ, ജനറൽ സെക്രട്ടറി അഖിൽ, വൈസ് പ്രസിഡന്റ് വിജേഷ്, വടക്കാഞ്ചേരി നിയോജകമണ്ഡലം യുവമോർച്ച ജനറൽ സെക്രട്ടറി അനുവിന്ദ് പി. അശോക് തുടങ്ങിയവർ പങ്കെടുത്തു.