തൃശൂർ: മുംബയിൽ നിന്നും തൃശൂരിലെത്തിയ ട്രെയിനിൽ വന്നത് 171 യാത്രക്കാർ. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുംബയ് ലോക്മാന്യ തിലക് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന ശ്രമിക് ട്രെയിനിലാണ് ഇവരെത്തിയത്. തൃശൂർ ജില്ലയിൽ നിന്ന് ഉള്ളത് 106 യാത്രക്കാരാണ്. പാലക്കാട് ജില്ലയിലേക്കുള്ള 32 പേരും മലപ്പുറം- 27, വയനാട് -5, കോഴിക്കോട്-1 എന്നിങ്ങനെയുമാണ് തൃശൂരിലിറങ്ങിയത്. ഇവരിൽ നിന്നും 166 പേരെ ഹോം ക്വാറന്റൈനിലും അഞ്ച് പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലും ആക്കി.

മറ്റ് ജില്ലകളിലേക്കും തൃശൂർ ജില്ലയിലെ വിവിധ താലൂക്കിലേക്കും യാത്രക്കാരെ എത്തിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ജില്ലക്കാരിൽ 33 പേർ തൃശൂർ താലൂക്കിലാണ്. മുകുന്ദപുരം 17, ചാവക്കാട് -19, കൊടുങ്ങല്ലൂർ -5, തലപ്പിള്ളി -16, ചാലക്കുടി -10, കുന്നംകുളം-6 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലുള്ളവർ. യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ടു വരികളിൽ നിർത്തി മെഡിക്കൽ പരിശോധന നടത്തിയ ശേഷമാണ് വിട്ടത്.