തൃശൂർ : എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ല വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ വഞ്ചനാദിനം ആചരിച്ചു. തൃശൂർ താലൂക്കാഫീസിന്റെ മുന്നിൽ നടന്ന ജില്ലാതല കുത്തിയിരിപ്പ് സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.പി. വിൻസെന്റ്, മുൻ മേയർ രാജൻ ജെ. പല്ലൻ, ഡി.സി.സി ട്രഷറർ ജോൺ സിറിയക്, യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റേക്കാട്, ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി...