snehabhavanam
സി.പി.ഐ എം സ്നേഹഭവനത്തിന് തറക്കല്ലിടുന്നു..

വലപ്പാട്: സി.പി.എം ലോക്കൽ കമ്മിറ്റി മുരിയാംതോട് പടിഞ്ഞാറ് ഭാഗത്തു താമസിക്കുന്ന ചേന്ദകുളം ഗീത രാജുവിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് തറക്കല്ലിട്ടു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ചടങ്ങ് നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ..കെ ജിനേന്ദ്രബാബു, പാർട്ടി ഏരിയ കമ്മിറ്റി അംഗം വി.ആർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി.എം .അഹമ്മദ്‌, ഏരിയ കമ്മിറ്റി അംഗം പി.എ രാമദാസ്, പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ തോമസ് മാസ്റ്റർ, ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ ജനേദ്രബാബു എന്നിവർ സംബന്ധിച്ചു.