തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'എം പീസ് ഹരിതം' പദ്ധതിയുടെ വിത്തിറക്കൽ ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളിയുടെ കൃഷിഭൂമിയിലാണ് പാർലമെന്റ് തല ഉദ്ഘാടനം നിർവഹിച്ചത്. പാർലമെന്റ് മണ്ഡലത്തിലെ 377 ഏക്കർ സ്ഥലത്താണ് 'എം പീസ് ഹരിതം' നടപ്പിലാക്കുന്നത്. ജൂൺ ഒന്നിന് മുമ്പായി നിയമസഭാ മണ്ഡലം തല ഉദ്ഘാടനങ്ങൾ പൂർത്തിയാക്കും. ആരാധനാലയങ്ങൾ, അനാഥശാലകൾ, കോൺവെന്റുകൾ, വനിതാ യുവജന കൂട്ടായ്മകൾ 50 സെന്റിലേറെ കൃഷി യോഗ്യമായ സ്ഥലങ്ങളുള്ള വ്യക്തികളുടെ കൃഷിയിടങ്ങൾ എന്നിവിടങ്ങളിലാണ് 'എം പീസ് ഹരിതം' നടപ്പിലാക്കുന്നത്. പദ്ധതി കോർഡിനേറ്റർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ദാസൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ ചാലിശ്ശേരി, കെ.കെ ബാബു, ടി.ജെ. സനീഷ് കുമാർ, രവി താണിക്കൽ, സെബി കൊടിയൻ, ടി.എം ചന്ദ്രൻ, കെ.എം ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു...