ജയരാജ് വാര്യർ തനിക്ക് പ്രിയപ്പെട്ട മോഹൻലാൽ സിനിമകളുടെ അഞ്ച് മുഖഭാവങ്ങൾ അവതരിപ്പിക്കുന്നു. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജയരാജ് വാര്യർ തൃശൂർ പെരിങ്ങാവിലെ വീടായ വാരിയത്തിരുന്ന് മോഹൻലാലും താനും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് സംസാരിക്കുന്നു. കേരളകൗമുദിയും യുട്യൂബ് ചാനലിന് വേണ്ടി ജയരാജ് വാര്യർ തനിക്ക് പ്രിയപ്പെട്ട മോഹൻലാലിന്റെ അഞ്ച് സിനിമകൾ തിരഞ്ഞെടുക്കുന്നു. അമൃതംഗമയ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേവാസുരം, കിരീടം, ഇരുവർ എന്നിവ. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് ജയരാജ് വാര്യർ. കാമറ: റാഫി എം. ദേവസി