cpm-mask-vitharanm
സി.പി.എം.കയ്പമംഗലം പഞ്ചായത്തിൽ മാസ്‌കുകൾ സൗജന്യമായി നൽകുന്നതിന്റെ വിതരണ സമാപനം സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം എൻ.ആർ.ബാലൻ നിർവഹിക്കുന്നു.

കയ്പമംഗലം: സി.പി.എം കയ്പമംഗലം പഞ്ചായത്തിലെ എല്ലാ വീടുകൾക്കും രണ്ട് വീതം മാസ്‌കുകൾ സൗജന്യമായി നൽകുന്നതിന്റെ വിതരണ സമാപനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ നിർവഹിച്ചു. കയ്പമംഗലം എൽ.സി ഓഫീസിൽ 1 മുതൽ 8 വരെയുള്ള വാർഡുകളിലേക്ക് മാസ്‌കുകൾ വിതരണം ചെയ്തു. എം.സി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.എം. അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, കയ്പമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ ദേവാനന്ദൻ, അഡ്വ. വി.കെ ജ്യോതിപ്രകാശ്, ബി.എസ് ശക്തിധരൻ എന്നിവർ സംസാരിച്ചു. നേരത്തെ മറ്റ് വാർഡുകളിലും മാസ്‌കുകൾ വിതരണം നടത്തിയിരുന്നു...