pattika
പട്ടിക

തൃശൂർ: ലേലം മാറ്റി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യവിൽപ്പന ആരംഭിച്ചതോടെ, ഒരു മാസം മത്സ്യത്തൊഴിലാളികൾക്ക് പത്ത് കോടിയുടെ അധിക നേട്ടം. 14.10 ലക്ഷം കിലോ മത്സ്യം വിറ്റപ്പോൾ 10.04 കോടിയാണ് അധികമായി ലഭിച്ചത്.

. കഴിഞ്ഞ മാർച്ച് 24 മുതൽ ഏപ്രിൽ 30 വരെ നടന്ന വിൽപ്പനയിലാണ് അധിക നേട്ടമുണ്ടായതെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. ലേലത്തിൽ വിവിധ തരം മത്സ്യങ്ങൾക്ക് ലഭിച്ചിരുന്ന വിലയും, ലേലം ഒഴിവാക്കിയ ശേഷമുള്ള വിലയും താരതമ്യം ചെയ്താണ് അധിക വരുമാനം വിലയിരുത്തിയത്. എന്നാൽ ,ഇത് തെറ്റായ കണക്കാണെന്നും മത്സ്യത്തൊഴിലാളികൾക്ക് ഒരു ഗുണവും ലഭിച്ചില്ലെന്നുമാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പറയുന്നത്.

അധിക വരുമാനം

(കിലോയ്ക്ക്)

*അയല

ലേലം - 340
വിൽപ്പന - 400

*നെയ്ച്ചാള

ലേലം -150
വിൽപ്പന - 210

*നെയ്മീൻ

ലേലം -450 (രണ്ട് കിലോ)​
വിൽപ്പന - 680

'ഇടനിലക്കാരുടെ ചൂഷണം കുറഞ്ഞു. തൊഴിലാളിയും ബോട്ടുടമയും കയറ്റുമതിക്കാരും സന്തോഷത്തിലാണ്. ഇവരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാർക്ക് മാത്രമാണ് പ്രശ്‌നം. ലോക്ക് ഡൗണിന് മുമ്പ് ഒരാഴ്ചയുണ്ടായിരുന്ന ഓരോ ഇനത്തിന്റെയും വില നിശ്ചയിച്ച് അതിന്റെ ആവറേജ് വിലയാണ് തൊഴിലാളികൾക്ക് നൽകിയത്. ഇത് രാവിലെ തൊട്ട് വൈകീട്ട് വരെ ഒരേ പോലെയാണ്'

-മേഴ്‌സിക്കുട്ടിഅമ്മ

ഫിഷറീസ് മന്ത്രി

'മത്സരാടിസ്ഥാനത്തിൽ ലേലം നടക്കാത്തതിനാൽ തൊഴിലാളികൾക്ക് പ്രതീക്ഷിച്ച നേട്ടമില്ല. . പുതിയ രീതി പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ചേരിതിരിവ് സൃഷ്ടിക്കും'.

-ഉമ്മർ ഓട്ടുമ്മൽ

പ്രസിഡന്റ്

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ