nelkrishi-pathathi
എ.ഐ.വൈ.എഫ് ജീവനം ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള നെൽകൃഷിക്ക് പെരിഞ്ഞനത്ത് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ വിത്തിടൽ നിർവ്വഹിക്കുന്നു.

കയ്പമംഗലം: എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തു പതിനായിരം കേന്ദ്രങ്ങളിൽ കൃഷിയിറക്കുന്ന ജീവനം ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനത്തും നെൽക്കൃഷിക്ക് തുടക്കം കുറിച്ചു. എ.ഐ.വൈ.എഫ് പെരിഞ്ഞനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണപ്പറമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പാടത്ത് വിത്ത് വിതച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ മാസ്റ്റർ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, സി.പി.ഐ കയ്പമംഗലം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി രഘുനാഥ്, സി.പി.ഐ പെരിഞ്ഞനം ലോക്കൽ സെക്രട്ടറി സായിദ മുത്തുക്കോയ തങ്ങൾ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, പി.വി മോഹനൻ, ഷൈലജ പ്രതാപൻ, എ.ഐ.വൈ.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഒരേക്കർ കൃഷിയിടത്തിലാണ് നെൽക്കൃഷി ചെയ്യുന്നത്. പ്രദേശവാസിയായ ഉണ്ണിക്കൃഷ്ണൻ വരദ തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ എ.ഐ.വൈ.എഫ് പെരിഞ്ഞനം മേഖല കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു