dyfi
എരുമപ്പെട്ടി സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ സാനിറ്റൈസർ കൈമാറുന്നു.

എരുമപ്പെട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി സാനിറ്റൈസർ നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടിയാണ് ആവശ്യമായ സാനിറ്റൈസർ നൽകിയത്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. നന്ദീഷ്, സ്‌കൂൾ പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, ഹെഡ്മാസ്റ്റർ എ.എ. അബ്ദുൾ മജീദ് എന്നിവർക്ക് സാനിറ്റൈസർ കൈമാറി. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം. അഷറഫ്, ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് ട്രഷറർ സൗമ്യ യോഗേഷ് എന്നിവർ പങ്കെടുത്തു.