കൊടുങ്ങല്ലൂർ: എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലത്തിലെ വിവിധ മേഖലാ കമ്മിറ്റികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 6,18,816 രൂപ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാറിന് കൈമാറി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ., സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, എ.ഐ.വൈ.എഫ്.ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, പ്രസിഡന്റ് കെ.പി സന്ദീപ്, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.പി രഘുനാഥ്, എ.ഡി സുദർശനൻ, കെ.എസ് ജയ, ബി.ജി വിഷ്ണു എന്നിവർ പങ്കെടുത്തു...