march
മന്ത്രി രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് ബിജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: യുവാക്കളെ വഞ്ചിച്ച നാല് വർഷങ്ങളായിരുന്നു എൽ ഡി.എഫിന്റേതെന്ന് ആരോപിച്ച് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ മാളിയേക്കൽ അദ്ധ്യക്ഷനായി. ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിജു, ജനറൽ സെക്രട്ടറി ബിനോജ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ക്യാമ്പ് ഓഫീസിന് നൂറു മീറ്റർ മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.


കേസെടുത്തു

മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് എട്ട് പ്രവർത്തകരുടെ പേരിൽ കേസ്.