തൃശൂർ: ജില്ലയിലെ അഞ്ച് പ്രവാസികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചത്. വലപ്പാട് മൂരിയംതോട് തിണ്ടിപ്പറമ്പത്ത് തയ്യിൽ നാരായണൻ മാഷിന്റെ മകൻ ജിന ചന്ദ്രൻ (74), കൊടുങ്ങല്ലൂർ എറിയാട് കെ.വി.എച്ച്.എസ് സ്കൂളിന് വടക്ക് കാവുങ്ങൽ ഇബ്രാഹിമിന്റെ മകൻ ഷെമീർ (42), കാട്ടൂർ എസ്.എൻ.ഡി.പി അമ്പലത്തിന് അടുത്ത് കാട്ടിലപ്പീടികയിൽ മുഹമ്മദ് മകൻ ഫിറോസ്ഖാൻ (45), വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് ഭാഗം കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ (65), ചാവക്കാട് കുരിക്കലകത്ത് അകലാട് ഷക്കീർ (48) എന്നിവരാണ് മരിച്ചത്. രണ്ടുപേർ ഞായറാഴ്ചയും മൂന്ന് പേർ തിങ്കളാഴ്ചയുമാണ് മരിച്ചത്.
വലപ്പാട് സ്വദേശി ജിന ചന്ദ്രൻ രണ്ടാഴ്ചയായി അബുദാബിയിൽ ചികിത്സയിലായിരുന്നു. ഷാർജയിലെ അൽ അമാന വർക് ഷോപ്പ്, തൃശൂർ നൈൽ ഹോസ്പിറ്റൽ എന്നിവയുടെ ഉടമയാണ്. ഭാര്യ: മാനിത. മക്കൾ: ജിത, ജിനി മരുമക്കൾ: ഡോ. അലോക്, ഡോ. സുമേഷ്. കൊടുങ്ങല്ലൂർ സ്വദേശി ഷെമീർ സൗദിയിലാണ് മരിച്ചത്. മാതാവ്: സൈനാബി. ഭാര്യ: നജിദ. മക്കൾ : ഇഹ്സാൻ, സന ഫാത്തിമ. ഇരിങ്ങാലക്കുട സ്വദേശി ഫിറോസ് ഖാനാണ് അബുദാബിയിൽ ചികിത്സയിൽ കഴിയവേ മരിച്ച മറ്റൊരു പ്രവാസി. ഭാര്യ : ഹസനത്ത്. മക്കൾ : ഫിദ, ഫാദിൽ. വാടാനപ്പിള്ളി സ്വദേശി ഇസ്മായിൽ കുവൈത്ത് അമീരി ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: ഷരീഫ. ചാവക്കാട് സ്വദേശി ഷക്കീറാണ് അബുദാബിയിൽ മരിച്ച മറ്റൊരു പ്രവാസി.