തൃശൂർ: തുടർച്ചയായി മൂന്നാം ദിവസവും തൃശൂർ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസ് ഇല്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആശുപത്രികളിലുള്ള 49 പേരുൾപ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ ആശുപത്രി വിട്ടു. ഇന്നലെ അയച്ച 54 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1929 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1822 സാമ്പിളുകളുടെ ഫലം വന്നു.
107 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 492 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 400 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇന്നലെ 139 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1675 പേരെയും മത്സ്യച്ചന്തയിൽ 1037 പേരെയും ബസ് സ്റ്റാൻഡിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 96 പേരെയും സ്‌ക്രീൻ ചെയ്തു.