തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം പൂങ്കുന്നം സീതാറാം മില്ലിന്റെ വളപ്പിലെ തരിശുഭൂമിയിൽ പച്ചക്കറി തൈകൾ നട്ട് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മില്ലിലെ രണ്ടേക്കറോളം ഭൂമിയിൽ കൃഷി ചെയ്യുന്നത് ഒല്ലൂക്കര ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിലെ അംഗങ്ങളാണ്. ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ വികസന സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബ ബാബു, കൗൺസിലർ ലളിതാംബിക, സീതാറാം മിൽ മാനേജിംഗ് ഡയറക്ടർ ജയരാജൻ തുടങ്ങിയവർ സംബന്ധിച്ചു.