വെള്ളാങ്ങല്ലുർ: സർക്കാരിന്റെ നാലാം വാർഷികം വെള്ളാങ്ങല്ലുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചനാ ദിനമായി ആചരിച്ചു. കെ.പി.സി.സി ആഹ്വാനപ്രകാരം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലുർ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.വി. സജീവൻ, മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. ഹമീദ് എന്നിവർ പങ്കെടുത്തു.