വടക്കെക്കാട്: ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വാർഡ് മെമ്പർക്കുമെതിരെ വടക്കെക്കാട് പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ, വൈസ് പ്രസിഡന്റ് എൻ.എം.കെ. നബീൽ, വാർഡ് മെമ്പർ ശ്രീധരൻ മക്കാലിക്കൽ എന്നിവർക്കെതിരെയാണ് വടക്കെക്കാട് പൊലീസ് കേസെടുത്തത്. വടക്കെക്കാട് ഏഴാം വാർഡിൽ പൂക്കാട്ടിരി റോഡ് ഉദ്ഘാടനത്തിന് നാൽപ്പതോളം പേർ ലോക്ക് ഡൗൺ നിയമം ലംഘിച്ച് പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് സി.പി.എം ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.