b-d-j-s
ബാലകൃഷ്ണൻ പെരിങ്ങാവിന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ ബി.ഡി.ജെ .എസ് തൃശൂർ നിയോജകമണ്ഡലംപ്രസിഡന്റ് വി.കെ.കാർത്തികേയൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

തൃശൂർ: ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും സാമൂഹിക രാഷ്ട്രീയ കലാസാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന ബാലകൃഷ്ണൻ പെരിങ്ങാവിന്റെ ഒന്നാം വാർഷികദിനം ബി.ഡി.ജെ .എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറൂർ കിണർ ബസ് സ്റ്റോപ്പ് സെന്ററിൽ ആചരിച്ചു. പ്രസിഡന്റ് വി.കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. കെ.യു. വേണുഗോപാൽ, മോഹൻദാസ് നെല്ലിപ്പറമ്പിൽ, സുധൻ പുളിക്കൽ, മോഹൻദാസ് പൂശ്ശേരി, ലക്ഷ്മണൻ കാനാട്ടുകര, സേതുമാധവൻ, ടി.എം. ബാബു, ശോഭനൻ, രഘു എരണേഴത്ത്, എ.ടി. സന്തോഷ്, സോമസുന്ദരൻ കരിക്കന്ത്ര തുടങ്ങിയവർ പങ്കെടുത്തു.