ഏങ്ങണ്ടിയൂർ: പന്ത്രണ്ടായിരത്തിൽപരം വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ഏങ്ങണ്ടിയൂർ ഏത്തായ് സെന്ററിലെ കെ.എസ്.ഇ.ബി കളക്ഷൻ സെന്റർ അടച്ചു പൂട്ടിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം. ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടച്ചു പൂട്ടിയ ഓഫീസിന് മുൻപിൽ റീത്ത് സമർപ്പിച്ചു. സമരപരിപാടി മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. പീതാംമ്പരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ മനോജ് തച്ചപ്പുള്ളി, ഇർഷാദ് കെ ചേറ്റുവ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കൊട്ടിലിങ്ങൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.സി. സജീവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഹഷാദ് കൊട്ടിലിങ്ങൽ എന്നിവർ പ്രസംഗിച്ചു.