ചാലക്കുടി: ആരോഗ്യ പ്രോട്ടോക്കോളിന്റെ വേലിക്കെട്ടിൽ ഇതാദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിദ്യാർത്ഥികൾ. ചാലക്കുടി നഗരസഭാ പരിധിയിലെ ആറ് വിദ്യാലയങ്ങളിലായി 688 വിദ്യാർത്ഥികളായിരുന്നു ചൊവ്വാഴ്ച മാത്‌സ് പരീക്ഷ എഴുതിയത്. ലോക്ക് ഡൗണിന് മുമ്പും ഇത്രയും വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.
ചാലക്കുടി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ 44 കുട്ടികളിൽ 11 പേർ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവരെ ഊരുകളിൽ നിന്നും വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ട്രൈബൽ ഡിപ്പാർട്ട്‌മെന്റും പഞ്ചായത്ത് അധികൃതരും ഏറെ ശ്രമം നടത്തി. മിക്ക വിദ്യാലയങ്ങളും പരീക്ഷയ്ക്കുള്ള കുട്ടികളെ എത്തിക്കുന്നതിന് സ്വന്തമായി വാഹനം ഏർപ്പെടുത്തിയിരുന്നു.
ബ്രേയ്ക്ക് ദി ചെയിന്റെ ഭാഗമായി കൈകഴുകുന്നതിന് കവാടങ്ങളിൽ സൗകര്യവും ഒരുക്കിയിരുന്നു. പരീക്ഷാ ഹാളിൽ കടക്കുന്നതിന് മുമ്പായി വിദ്യാർത്ഥികളുടെ ശരീരോഷ്മാവും പരിശോധിച്ചു.