പാവറട്ടി : മുല്ലശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മുല്ലശ്ശേരി പഞ്ചായത്തിന്റെ സ്ഥലത്ത് കുഴൽ കിണർ നിർമ്മിച്ച ശേഷം പൈപ്പ് ലൈൻ സ്ഥാപിച്ച് പൊതു ടാപ്പ് വഴിയാണ് കുടിവെള്ള വിതരണം നടക്കുക.10,000 ലിറ്റർ ശേഷിയുള്ള ടാങ്ക് ഇതിനായി നിർമ്മിക്കുന്നത്.

നൂറിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ സബിത ചന്ദ്രൻ, എ.കെ. ഹുസൈൻ എന്നിവർ പങ്കെടുത്തു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.