കൊടുങ്ങല്ലൂർ: പനങ്ങാട് സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായ ഭരത് രണദീപൻ, എൽദോ കുര്യൻ, അതുൽ കൃഷ്ണ എന്നിവർ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സ്‌കൂളിന് സമ്മാനിച്ചു. ഭരത് എ.ബി. ഷെട്ടി മെമ്മോറിയൽ ദന്തൽ കോളേജിലെയും എൽദോ കുര്യൻ കർപ്പഗം എൻജിനിയറിംഗ് കോളേജിലെയും അതുൽ കൃഷ്ണ മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിലെയും വിദ്യാർത്ഥികളാണ്. ഏകദേശം 40 സെ.മീ വലിപ്പമുള്ള രണ്ടു ലിറ്റർ സാനിറ്റൈസർ വരെ നിറയ്ക്കാവുന്ന മെഷീനാണിവർ സ്‌കൂളിലേക്ക് നൽകിയത്. സ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് അര, ഒന്ന്, ഒന്നര, രണ്ട് എന്നിങ്ങനെ വ്യത്യസ്ത വലിപ്പത്തിലും അളവിലുമുള്ള സാനിറ്റൈസർ മെഷീനുകൾ നിർമ്മിക്കാമെന്ന് ഭരത് പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ഇ.കെ. ശ്രീജിത്ത് മെഷീൻ ഏറ്റുവാങ്ങി. സ്‌പോൺസർ ചെയ്യാൻ പറ്റിയ ആളുകളെ കണ്ടെത്തി എല്ലാ സ്‌കൂളുകളിലും നൽകാനുള്ള ശ്രമത്തിലാണ് ഇവർ. കുറഞ്ഞ ചെലവിൽ ശാസ്ത്രീയമായി ഹാൻഡ് സാനിറ്റൈസറിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശം. സുഹൃത്തുക്കൾക്കും സ്ഥാപനങ്ങൾക്കും ആവശ്യ പ്രകാരം ഇരുപത്തിലധികം മെഷീനുകൾ ഇതുവരെ ഉണ്ടാക്കി നൽകി. ഫോൺ: 8722548770.